ദുബായിൽ കാർ നടുറോഡിൽ കുടുങ്ങി; സഹായവുമായി തൊഴിലാളി, വിഡിയോ

ദുബായ്: വഴിയിൽ കുടുങ്ങിയ വാഹനം മീറ്ററുകളോളം തള്ളിനീക്കിയ തൊഴിലാളിക്ക് സമൂഹ മാധ്യമത്തിൽ അഭിനന്ദന പ്രവാഹം. കേടായതിനെ തുടർന്ന് റോഡിന്റെ വലതുവശത്തെ ലൈനിൽ കാർ കുടുങ്ങിപ്പോയി. ട്രാഫിക് തടസ്സമുണ്ടായി മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന അവസ്ഥയിൽ ഒറ്റയ്ക്ക് നിന്ന് ആശങ്കയിലായ കാർ ഡ്രൈവറെ തൊഴിലാളി സഹായിക്കുകയായിരുന്നു. 

ഇൗ കാഴ്ച കണ്ട വഴിയാത്രക്കാരനാണ് ഇത് വീഡിയോയിൽ പകർത്തിയത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നൂറുകണക്കിന് ആളുകൾ കാണുകൾ കമന്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ദുബായിൽ  ഏത് റോഡാണെന്നോ തൊഴിലാളി ഏത് രാജ്യക്കാരനാണെന്നോ വ്യക്തമാക്കിയിട്ടില്ല.

ഡ്രൈവിങ് ലൈൻസെടുക്കാനോ, കാർ വാങ്ങിക്കാനോ കഴിവില്ലാത്തവനാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് പരിശുദ്ധമാണെന്നാണ് തൊഴിലാളിയെക്കുറിച്ച് ഒരാളുടെ കമന്റ്