ഗിറ്റാറിസ്റ്റ് ദുബായിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ, മരണകാരണത്തിൽ അവ്യക്തത

യുവ ഇന്ത്യൻ ഗിറ്റാറിസ്റ്റ് ഹിമാൻഷു ശർമ(22) വിനെ ദുബായ് ഗർഹൂദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബായിലെ മണിപ്പാൽ അക്കാദമി ഒാഫ് ഹൈയർ എജുക്കേഷനിൽ അഞ്ചാം വർഷ ആർകിടെക്റ്റ് വിദ്യാർഥിയാണ്.

ദുബായിലെ വിവിധ സംഗീത ബാന്‍ഡുകളിൽ ഗിറ്റാർ വായിക്കാറുള്ള ഹിമാൻഷുവിന് വലിയ സൗഹൃദ വലയവുമുണ്ട്. ഷാഗ്ഗി എന്ന പേരിലായിരുന്നു സുഹൃത്തുക്കൾ വിളിച്ചിരുന്നത്. പ്രത്യേക തരത്തിൽ താടിയും മുടിയും നീട്ടി വളർത്തുന്ന ഹിമാൻഷു എവിടെയും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. നേരത്തെ ബഹ്റൈനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മരണ കാരണം വ്യക്തമായിട്ടില്ല.