സൗദിയിൽ ഈ തൊഴിലും ഇനി സ്വദേശികൾക്ക്്, വിദേശികൾ ‘കടക്ക് പുറത്ത്’

ജിദ്ദ:   ഇൗ മാസം  പതിനെട്ട്  മുതൽ മറ്റൊരു തൊഴിൽ  മേഖലയിൽ നിന്ന് കൂടി സൗദി  അറേബ്യയിലെ വിദേശികൾ പുറത്താകുന്നു. റെൻ്റ് എ കാർ  തൊഴിലുകൾ സമ്പൂർണമായി സ്വദേശികൾക്കായി നീക്കിവയ്ക്കണമെന്ന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ എല്ലാ  പ്രദേശങ്ങൾക്കും  ഇത്  ബാധകമായിരിക്കുമെന്ന്  മന്ത്രാലയം അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് നേരത്തേ തന്നെ അറിയിപ്പ്  നൽകിയിരുന്നു. സ്വദേശി യുവതി യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഏർപ്പെടുത്തുക, മൊത്തം തൊഴിൽ കമ്പോളത്തിൽ സ്വദേശികളുടെ  പങ്കാളിത്തം പരമാവധി വർധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് നീക്കം.

അക്കൗണ്ടിങ്, സൂപ്രവൈസിങ്, സെയിൽസ്, റെസീപ്റ്റ്  ആൻഡ് ,ഡെലിവറി  തുടങ്ങിയവയിലെ ജോലികളാണ് കാർ റെന്റൽ മേഖലയിൽ  സൗദിവത്കരണത്തിൽ ഉൾപ്പെടുകയെന്നു തൊഴിൽ മന്ത്രാലയം  ഔദ്യോഗിക വാക്താവ് ഖാലിദ് അബൽഖൈൽ വിവരിച്ചു. 

നിയമം  നടപ്പാവുന്നതു മുതൽ  ലംഘനങ്ങൾ കണ്ടെത്താൻ  ശക്തമായ പരിശോധന ഏർപ്പെടുത്തും. സ്വദേശികൾക്കായി സംവരണം  ചെയ്ത  തസ്തികകളിൽ  വിദേശി  ജീവനക്കാരെ  കണ്ടെത്തിയാൽ അവരുടെ എന്നതിനനുസരിച്ച  പിഴയായിരിക്കും തൊഴിലുടമയുടെ മേൽ ചുമത്തുകയെന്നും  ലംഘനങ്ങൾ ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴിൽ മന്ത്രാലയ  ഔദ്യോഗിക  വിശദീകരിച്ചു. ലംഘനങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളുടെ    സഹായവും  തേടിയിട്ടുണ്ട്. സ്വദേശിവൽക്കരണം ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോൺ   നമ്പറും ആപ്പും ഏർപ്പെടുത്തിയിട്ടുണ്ടെന്നും വക്താവ്  തുടർന്നു.

സൗദിവൽക്കരണം  ഫലപ്രദമാകുന്നതിനായി തൊഴിൽ  വകുപ്പ് നിരവധി നടപടികൾ ആവിഷ്കരിച്ചിട്ടുള്ള  കാര്യം അബൽഖൈൽ  ചൂണ്ടിക്കാട്ടി.    തൊഴിലന്വേഷകരെ വിവിധ  തൊഴിലുകൾക്കു യോഗ്യരാക്കുന്നതിനുള്ള സാങ്കേതികവും മറ്റുമായ പരിശീലനങ്ങൾ, ഇലക്ട്രോണിക് സങ്കേതങ്ങൾ  ഉപയോഗപ്പെടുത്തിയുള്ള പരിശീലനം,  സ്വന്തമായ  സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്  സാമ്പത്തികവും മറ്റുമായ പിന്തുണ, സാമ്പത്തിക  പിന്തുണ,  ദേശീയ തൊഴിലുറപ്പ് പദ്ധതി,  തൊഴിൽ  അപേക്ഷകരെയും തൊഴിലുടമകളെയും  പരിചയപ്പെടുത്തുന്നതിനുള്ള സംഗമങ്ങൾ, തൊഴിൽ  തദ്ദേശവൽക്കരണ തീരുമാനങ്ങൾ നടപ്പിലാവുന്നുണ്ടെന്നു ഉറപ്പുവരുത്താനുള്ള നടപടികൾ എന്നിവ സ്വദേശിവത്കരണം ഊർജ്ജിതമാക്കുന്നതിനായി    ഏർപ്പെടുത്തിയ നീക്കങ്ങളാണെന്ന്  അദ്ദേഹം  തുടർന്നു.

ഇതിനു പുറമെ, തൊഴിൽ കമ്പോളത്തിലെ സ്വദേശികളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് വിവിധങ്ങളായ സംവിധാനങ്ങളും അധികൃതർ   ഏർപ്പെടുത്തിയിട്ടുണ്ട്. "സ്വയം  തൊഴിൽ സപ്പോർട് പദ്ധതി, വിദൂര  തൊഴിൽ പദ്ധതി  തുടങ്ങിയവ  ഇവയിൽ  പെടുന്നു. ബിനാമി  ബിസിനസ്സുകൾക്ക്   തടയിടാൻ കൂടിയാണ്  ഇവ.