പ്രവാസി വോട്ട്; നിയമം ഭേദഗതി ചെയ്യും

പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താനായി നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. അടുത്ത സമ്മേളനത്തില്‍ ഭേദഗതിക്കായി ബില്‍ കൊണ്ടുവരും.  പ്രവാസി പ്രോക്സി വോട്ടിനാണ് ഭേദഗതി വരുത്തുന്നത് 

പ്രവാസികൾക്കു വിദേശത്തു വോട്ട് ചെയ്യാൻ സൗകര്യമാവശ്യപ്പെട്ട് ദുബായിലെ സംരംഭകൻ ഡോ. വി.പി. ഷംഷീർ നൽകിയ ഹർജിയാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.