ഷാര്‍ജയില്‍ നേപ്പാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ വ്യവസായ മേഖലയില്‍ 29 വയസുള്ള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയാണെന്ന്സംശയിക്കുന്നു. വ്യാഴാഴ്ച പകലാണ് സംഭവം. പൊലീസ്, പാരമെഡിക്കല്‍, ആംബുലന്‍സ്, ഫോറന്‍സിക് വിഭാഗങ്ങള്‍ സംഭവ സ്ഥലത്തെത്തി. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.