സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഹേമമാലിനി

ഷാര്‍ജ എപ്പോഴും ഉൗര്‍ജസ്വലയായിരിക്കുകയാണ് തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്ന് ബോളിവുഡ് നടി ഹേമമാലിനി. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ബിയോണ്ട് ദ് ഡ്രീം ഗേള്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബോളിവുഡ് ഡ്രീം ഗേള്‍.

എന്നും ഉൗര്‍ജസ്വലയായിരിക്കാന്‍ മനസ്സ് നന്നാകണം. മനസ്സ് നന്നാകണമെങ്കില്‍ നല്ലതു മാത്രം വായിക്കുകയും ചിന്തിക്കുകയും വേണം-അവര്‍ പറഞ്ഞു. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഹേമമാലിനി മറുപടിയും പറഞ്ഞു. താരത്തെ കാണാന്‍ ഒട്ടേറെ പേര്‍ പുസ്തകമേളയ്ക്കെത്തിയിരുന്നു.