കാനഡയില്‍ ‘മമ്മൂക്ക’യുടെ പേരിൽ കാർ; കൗതുകം നിറച്ച് നിര്‍മ്മാതാവ്

പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകി മധുരരാജ നിർമ്മാതാവ് നെൽസൺ ഐപ്പ്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ നമ്പർ പ്ലേറ്റിൽ കാർ വാങ്ങിയ ചിത്രം പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെൽസൺ നിർമ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിർമ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.

.