സ്ത്രീ സംവിധായകയുടെ ഹോളിവുഡിലെ ആദ്യ മില്യൺ ഡോളർ ബ്ലോക്ക് ബസ്റ്റര്‍; 'ബാർബി'യും ഓസ്കറില്‍

ഒരു സ്ത്രീ സംവിധാനം ചെയ്ത ഹോളിവുഡിലെ ആദ്യ മില്യൺ ഡോളർ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ബാർബി. എട്ട് നാമനിർദ്ദേശങ്ങളുമായി ഒപ്പെൻഹൈമർക്ക് തൊട്ടുപിന്നിലാണ് ഇത്തവണത്തെ ഓസ്കറില്‍  ബാർബിയുടെ ഇടം. എന്നാൽ ഓസ്കാറിന് 9  ദിവസം മാത്രം ശേഷിക്കേ ബാർബിയെ ചൊല്ലിയുള്ള തർക്കത്തിൽ ഇപ്പോഴും  സിനിമലോകം  രണ്ടുതട്ടിലാണ്. 

പകർപ്പവകാശ തർക്കത്തെ തുടർന്ന് ഈ ബാർബി പാട്ട് ഇല്ലന്നെ ഉള്ളു. തൊണ്ണൂറുകളിൽ അക്വയുടെ പാട്ട് ഉണ്ടാക്കിയ അതെ ഓളം ഗ്രേറ്റ ഗർവിഗ് സംവിധാനം ചെയ്ത ബാർബിയും പോയവർഷം തീയറ്ററുകളിൽ സമ്മാനിച്ചു. 

ഇന്ത്യൻ ഉപഭൂകണ്ടതിൽ ഒഴികെ ലോകമെമ്പാടും ചിത്രം വമ്പൻ ഹിറ്റായി. ആഗോള  കളക്ഷനിൽ നോളന്റെ മാസ്റ്റർപീസ് ഒപെൻഹൈമറെ വരെ പിന്നിലാക്കിയെങ്കിലും പുരസ്കാരകണക്കിൽ പിന്തള്ളപ്പെട്ടു. ബെസ്റ്റ് ഡിറക്ടർ വിഭാഗത്തിൽ ഗ്രേട്ടക്ക് നാമനിർദ്ദേശം ലഭിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കി. മികച്ച നടിക്കുള്ള പുരസ്കാരത്തിനു മാർഗോ റോബിയും പരിഗണിക്കപ്പെട്ടില്ല. അതേസമയം ഒരു പാവക്കുട്ടിയുടെ കഥ പറയുന്ന മില്യൺ ഡോളർ പോപ്കോൺ സിനിമയ്ക്കു എന്തിന് ഓസ്കാർ എന്ന്  വിമർശനവും ഉയർന്നു. പുരുഷ മേധാവിത്വവും സ്ത്രീ സമത്വവും വിഷയമാക്കി ഗ്രേട്ട പറഞ്ഞ പാവക്കുട്ടിയുടെ കഥയെ തന്നെ ഓസ്കർ ബലിയടക്കിയില്ലേ എന്നാണ് ആരാധകരുടെ മറുചോദ്യം.  ഒറിജിനൽ സോങ്, പ്രൊഡക്ഷൻ ഡിസൈൻ, കോസ്റ്യുമം ഡിസൈൻ സഹനടൻ, സഹനടി മികച്ച ചിത്രം എന്നീ വിഭാഗങ്ങളിലായി ആയാണ് ബാർബി മത്സരിക്കുന്നത്. 

'Barbie', the first million dollar blockbuster in Hollywood by a female director, is also at the Oscars