ബിഗസ്റ്റ് ഫാന്‍; അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ വിറച്ചുപോയി: സാമന്ത

ഏറ്റവും ഇഷ്ടമുള്ള അഭിനേതാക്കള്‍ മലയാളത്തിലെന്ന് തെന്നിന്ത്യന്‍ താരം സാമന്ത. ഹിന്ദിയിലേയും തെലുങ്കിലേയും തമിഴിലേയും ഏത് പരിപാടിയില്‍ പോയാലും ആരാണ് ഫേവറീറ്റ് ആക്ടര്‍ എന്ന് ചോദിച്ചാല്‍ എല്ലായ്പ്പോഴും മമ്മൂക്കയുടേയും ഫഹദ് ഫാസിലിന്‍റേയും പേരുകളാണ് താന്‍ പറയുന്നതെന്നും സാമന്ത പറഞ്ഞു. തൊടുപുഴയില്‍ ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. 

അടുത്തിടെ പങ്കുവച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ പറ്റിയും സാമന്ത സംസാരിച്ചു. 'മമ്മൂക്കക്കൊപ്പം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചു. അപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാണ്'–സാമന്ത പറഞ്ഞു. മുന്‍പ് കാതല്‍ സിനിമയെയും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പുകഴ്ത്തിയും സാമന്ത എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെക്കുറിച്ച് സാമന്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. ‘‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല’’, എന്നായിരുന്നു സമാന്ത കുറിച്ചത്.

Samantha about acting with Mammootty