കളമശേരി സ്ഫോടനം; ഷെയ്ന്‍ നിഗത്തിന്‍റെ പോസ്റ്റിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

നാടിനെ നടുക്കിയ കളമശേരി സ്ഫോടനത്തെക്കുറിച്ച് നടന്‍ ഷെയ്ന്‍ നിഗം പങ്കുവച്ച കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തരം ഗൗരവകരമായ വിഷയങ്ങളില്‍ ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികളില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുളള കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ചാണ് ഷെയ്ന്‍ തന്‍റെ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ എപ്പോഴും വിവാദങ്ങളില്‍ ഇടം പിടിക്കുന്ന ഷെയ്ന്‍ നിഗത്തിന് പക്ഷേ ഇത്തവണ ലഭിച്ചത് വമ്പന്‍ കയ്യടിയാണ്. നടന്‍റെ പോസ്റ്റിനെ അനുകൂലിച്ചും അഭിനന്ദനമറിയിച്ചും നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. 

എന്നാല്‍ ഇപ്പോഴിതാ താരം തന്നെ ഈ വിഷയത്തില്‍ മറ്റൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കുറിപ്പിലൂടെ അറിയിച്ചതെന്നും അതിന് ആളുകള്‍ നല്‍കുന്ന അഭിനന്ദനത്തിനും ഐക്യദാര്‍ഢ്യത്തിനും നന്ദി പറയുന്നുവെന്നുമായിരുന്നു ഷെയ്നിന്‍റെ പ്രതികരണം. 

ഷെയ്നിന്‍റെ ഫെയ്സ്​ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം.

ഹലോ ഡിയർ ഫ്രണ്ട്സ്,

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്...സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും  നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എൻ്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. 

സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ...ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന്  മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്...അത് എന്നും തുടർന്ന് കൊണ്ടിരിക്കും....

Shane nigam facebook post