രജനികാന്തിനെ കാണാന്‍ മധു വാര്യര്‍; ആകാംക്ഷയോടെ ആരാധകര്‍

രജനികാന്തിനെ കാണാനെത്തി മധു വാര്യരുടെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്വപ്നം യാഥാര്‍ഥ്യമാകുന്നു എന്ന തലക്കെട്ടോടെ പങ്കിട്ട് വിഡിയോയാണ് ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. 

ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വിഡിയോയുടെ അവസാനത്തില്‍ രജനിയോടൊപ്പം നില്‍ക്കുന്ന മധുവിനെയാണ് കാണിക്കുന്നത്.