
11 മാസം സമയമെടുത്ത് പുതിയ ലുക്കില്‍ എത്തി എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യത്തില്‍ പങ്കുവച്ച ചിത്രവും അതിന്‍റെ കമന്‍റുകളുമാണ് സമൂഹമാധ്യമത്തില്‍ വൈറല്‍. മാളികപ്പുറത്തിന് വേണ്ടി തന്‍റെ ശരീരത്തില്‍ നടത്തിയ രൂപമാറ്റം 11 മാസത്തിന് ശേഷം പഴയ രീതിയിലാക്കിയിരിക്കുകയാണ് താരം. ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ലെന്നായിരുന്നു ചിത്രത്തിന് ആദ്യം വന്ന കമന്റ്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ലെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. പിന്നാലെ മതവികാരത്തെ വ്യണപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന് പറഞ്ഞ് കമന്‍റിട്ടയാള്‍ രംഗത്ത് എത്തി.
‘ഭാരത് സ്റ്റാർ’ എന്നു വിളിച്ചായിരുന്നു മറ്റൊരു കമന്റ് അതിനും ഉണ്ണി മുകുന്ദൻ മറുപടി നൽകി. പൊളി ടൈറ്റിൽ ആണ് ഇതെന്നും കളിയാക്കിയതാണെങ്കിലും ഇത് തനിക്ക് ഇഷ്ടമായെന്നും ഉണ്ണി മുകുന്ദൻ മറുപടിയായി പറഞ്ഞു .രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ.