35 വര്‍ഷം; അന്നും ഇന്നും സുന്ദരം; സുദൃഢം സൗഹൃദം: മമ്മൂക്ക– ലാല്‍ ഫാമിലി; വൈറല്‍

മമ്മൂട്ടിയും മോഹന്‍ലാലും. , കാലമിത്ര കടന്നു പോയിട്ടും മലയാളി മനസില്‍ ആരാധന ചോര്‍ന്നു പോകാത്ത താര രാജാക്കന്‍മാര്‍. എണ്‍പതുകളും തൊണ്ണൂറുകളും കടന്ന് 2023 താണ്ടുമ്പോഴും അവരിങ്ങനെ മനസിലെ ഇടത്തില്‍ പിന്നോട്ടില്ലാതെ ഒരൊറ്റ നില്‍പാണ്.   മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ രണ്ടു പേരുകള്‍ ചേര്‍ത്തല്ലാതെ പറഞ്ഞു നമുക്ക് ശീലമില്ല. അത്തരമൊരു ഫ്രെയിമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത്. 

35 വര്‍ഷങ്ങള്‍ പിന്നിട്ട ഒരു ചിത്രവും  കഴിഞ്ഞ ദിവസം താരങ്ങള്‍ ഒന്നിച്ചെടുത്തൊരു ചിത്രവുമാണ്  സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. മോഹന്‍ ലാലിന്‍റെ വിവാഹദിവസമെടുത്തതാണ് ആദ്യ ചിത്രം. നവവരന്‍ മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും.  രണ്ടാമത്തെ ചിത്രമാകട്ടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സഹോദരന്‍റെ മകളുടെ വിവാഹത്തിന് താരങ്ങള്‍ എത്തിയപ്പോള്‍ പകര്‍ത്തിയതും.

ലിജോ ജോസ് പല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലാണ് മമ്മൂട്ടിയുടെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. ജ്യോതികയാണ് ചിത്രത്തില്‍ നായിക.