
തൊണ്ണൂറ്റിയഞ്ചാം ഓസ്കര്‍ വേദിയിലേക്ക് ഇന്ത്യന്‍ വേഷത്തില്‍ ആര്‍.ആര്‍.ആര്‍ സംഘം. സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, കാല ഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ലേഡി ഗാഗ, റിഹാന എന്നിവര്‍ക്കൊപ്പമാണ് നാട്ടു നാട്ടു മത്സരിക്കുന്നത്. ലോസ് ആഞ്ചലസില്‍ നടന്ന 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ചടങ്ങില്‍ മികച്ച ഒറിജിനല്‍ സോങിനുള്ള പുരസ്കാരം ആര്‍.ആര്‍.ആറിലെ നാട്ടുവിന് നാട്ടുവിന് ലഭിച്ചിരുന്നു.