1990കളില്‍ അഭിനയം ഉപേക്ഷിച്ച നടന്‍; തിരിച്ചുവരവില്‍ കയ്യില്‍ ഓസ്കര്‍; അത്ഭുതപ്പെടുത്തി കീ ഹ്യൂയ് ക്വാന്‍

quan oscar
SHARE

ബോട്ടിലാണ് എന്റെ യാത്ര ആരംഭിച്ചത്. എത്തിപ്പെട്ടത് അഭയാര്‍ഥി ക്യാംപിലും. അവിടെ ഒരു വര്‍ഷം. സിനിമകളില്‍ മാത്രമാണ് ഇതുപോലെ കഥകളുണ്ടാവുക എന്നാണ് അവര്‍ പറയുന്നത്. എനിക്ക് ഇങ്ങനെ സംഭവിക്കുന്നു എന്നത് വിശ്വസിക്കാനാവുന്നില്ല. അമേരിക്കന്‍ സ്വപ്നമാണ് ഇത്...1990കളില്‍ അഭിനയം ഉപേക്ഷിച്ച് നടന്നകന്നതിന് ശേഷം എവിരിത്തിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലൂടെ ഓസ്കറില്‍ മുത്തമിട്ട കീ ഹ്യൂയ് ക്വാന്‍ ഡോള്‍ബി തീയറ്ററില്‍ കണ്ണീരടക്കാനാവാതെ നിന്ന് പറഞ്ഞതിങ്ങനെ....

അമ്മേ...ഞാന്‍ ഒാസ്കര്‍ നേടിയിരിക്കുന്നു, 84കാരിയായ അമ്മയെ ചൂണ്ടി ഓസ്കര്‍ വേദിയില്‍ വൈകാരികത നിറച്ച് നിന്ന് ക്വാന്‍ പറഞ്ഞു. ബാലതാരമായി വെള്ളിത്തിരയിലെത്തിയതിന് ശേഷം ദശകങ്ങള്‍ക്ക് ശേഷമാണ് ഈ വിയറ്റ്നാം–അമേരിക്കന്‍ താരം എവരിത്തിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലൂടെ തിരിച്ചുവരവ് നടത്തുന്നത്.

അമേരിക്കയില്‍ ഏഷ്യന്‍ താരങ്ങള്‍ക്ക് നല്ല റോളുകള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിയാണ് സിനിമാ മോഹം ഉപേക്ഷിച്ച് ക്വാന്‍ ോപോയത്. 2021 മുതലാണ് അഭിനയത്തിലേക്ക് താരം സജീവമാവുന്നത്. മൂന്ന് രൂപങ്ങളിലൂടെ കടന്ന് പോകുന്ന എവരിത്തിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലെ റോളിലൂടെ അത്ഭുതപ്പെടുത്തി ഗോള്‍ഡന്‍ ഗ്ലോബിലും ക്വീന്‍ മുത്തമിട്ടു. സ്ക്രീന്‍ ആക്റ്റേഴ്സ് ഗില്‍ഡ് അവാര്‍ഡ് നേടുന്ന ആദ്യ ഏഷ്യന്‍ താരം എന്ന നേട്ടത്തിലേക്കും ക്വീന്‍ എത്തി. 

നമ്മുടെ സ്വപ്നങ്ങളെ വിശ്വസിക്കുക. എന്റെ സ്വപ്നങ്ങളെ ഞാന്‍ ഒരിക്കല്‍ കൈവിട്ടിരുന്നു. നിങ്ങളെല്ലാവരോടുമായി ഞാന്‍ പറയുന്നു...നിങ്ങളുടെ സ്വപ്നങ്ങളെ മുറുകെ പിടിക്കുക...തിരിച്ചുവരവില്‍ ഇതുപോലൊരു സ്വീകരണം നല്‍കിയതിന് നന്ദി, ക്വീന്‍ പറഞ്ഞു...

Key Huy Quan wins Oscar for best supporting actor

MORE IN ENTERTAINMENT
SHOW MORE