'ഇന്ത്യയുടെ അഭിമാനമായ നാട്ടു നാട്ടു'; അഭിനന്ദിച്ച് രാഷ്ട്രീയ–ചലച്ചിത്ര ലോകം

reaction-13
SHARE

ഓസ്കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി രാജ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയുടെ അഭിമാനനിമിഷമെന്ന് ഓസ്കര്‍ ചടങ്ങിന് ശേഷം ജൂനിയര്‍ എന്‍ ടി ആര്‍ പ്രതികരിച്ചു. 

ഇന്ത്യ ഹര്‍ഷോന്മാദത്തിലും അഭിമാനത്തിലുമാണെന്ന് ഒാസ്കര്‍ വിജയികളെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.  വര്‍ഷങ്ങളോളം ഒാര്‍മിക്കപ്പെടുന്ന ഗാനമായി നാട്ടു നാട്ടു മാറുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. 

ഇന്ത്യയുടെ അഭിമാനമായി നാട്ടു നാട്ടു മാറിയെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍. ഓരോ ഇന്ത്യക്കാരനും അഭിമാനനിമിഷമെന്ന് ചിരഞ്ജീവി.

കേരള നിയമസഭയും ഓസ്കര്‍ പുരസ്കാര ജേതാക്കളെ അനുമോദിച്ചു. രാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഇന്ത്യന്‍ സംഗീതത്തിന് മികവുനല്‍കാന്‍ കീരവാണി എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് കൈതപ്രം. 

ജീനിയസ് ആയ സംഗീതസംവിധായകനാണ് കീരവാണിയെന്ന് ഗായിക സുജാത. ഇന്ത്യയില്‍ വേണ്ട രീതിയി‍ല്‍ കീരവാണി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് സംഗീത നിരൂപകന്‍ രവി മേനോന്‍ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE