മുൻനിരയിൽ ഓസ്റ്റിന്‍ ബട്​ലറും കേറ്റ് ബ്ലാഞ്ചെറ്റും; ഇനി മണിക്കൂറുകൾ മാത്രം

oscar
SHARE

ഒരുദിനമകലെ ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം. ഓസ്റ്റിന്‍ ബട്്ലറും കേറ്റ് ബ്ലാഞ്ചെറ്റുമാണ് മികച്ച നടിയും നടനുമാകാനുള്ള മല്‍സരത്തില്‍ മുന്‍നിരയിലുള്ളത്. മികച്ച സിനിമയ്ക്കുള്ള നാമനിര്‍ദേശം ലഭിച്ച പത്തുചിത്രങ്ങളില്‍ ടോം ക്രൂസിന്റെ ടോപ് ഗണ്‍ മാവെറിക്കും ജെയിംസ് കാമറൂണിന്റെ അവതാര്‍ ദി വേ ഓഫ് വാട്ടറും ഇടംപിടിച്ചിട്ടുണ്ട്. 

രണ്ടുവര്‍ഷക്കാലം റോക്ക് ആന്‍ഡ് റോള്‍ രാജാവ് എല്‍വിസ് പ്രസ്്്ലിയായി ജീവിച്ച ഓസ്റ്റിന്‍ ബട്‍ലര്‍ 31ാം വയസില്‍ മികച്ച നടനുള്ള പുരസ്കാരത്തിന് തൊട്ടരികില്‍ എത്തിനില്‍ക്കുന്നു. തൊണ്ണൂറുകളുടെ അവസാനം ആക്ഷന്‍ ഹീറോയായി വളര്‍ന്ന് പിന്നീട് ഹോളിവുഡ് തന്നെ മറന്ന ബ്രണ്ടന്‍  ഫ്രേസര്‍ ഓസ്റ്റിന്‍ ബട്്ലര്‍ക്ക് കനത്ത വെല്ലുവിളി തീര്‍ത്ത് മല്‍സരംഗത്തുണ്ട്. 

റ്റാറിലെ  ഓര്‍ക്കസ്ട്രാ കണ്ടക്റ്റര്‍ ലിഡിയ റ്റാര്‍ ആയി വേഷമിട്ട ഓസ്ട്രേലിയന്‍ അമേരിക്കന്‍ നടി കേറ്റ് ബ്ലാഞ്ചെറ്റ് മികച്ച നടിയാകാനുള്ള മല്‍സരത്തില്‍ ബഹുദൂരം മുന്നിലെന്നാണ് അവസാന സൂചനകള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രം എവരിതിങ്ങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സാണ് 11 നാമനിര്‍ദേശവുമായി മുന്നിലുള്ളത്. ജനപ്രീയ ചിത്രം അവതാര്‍ ദി വേ ഓഫ് വാട്ടറിന് പ്രൊഡക്ഷന്‍ ഡിസൈന്‍, സൗണ്ട്, വിഷ്വല്‍ ഇഫക്റ്റ് എന്നീ സാങ്കേതിക വിഭാഗങ്ങളില്‍ മേല്‍ക്കൈയുണ്ട്. രാജ്യാന്തര സിനിമ വിഭാഗത്തില്‍ നെറ്റ് ഫ്ലിക്സിന്റെ ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേന്‍ ഫ്രണ്ടും ആമസോണിന്റെ അര്‍ജന്റീന 1985 നേര്‍ക്കുനേര്‍ മല്‍സരിക്കും 

MORE IN ENTERTAINMENT
SHOW MORE