നൻപകൽ നേരത്ത് മയക്കം ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ; ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം

nanpakal-11
SHARE

ന്യൂയോർക്ക് ടൈംസിൻ്റെ ഈ മാസത്തെ പ്രധാനപ്പെട്ട 5 അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി 'നൻപകൽ നേരത്ത് മയക്കം'.ഇന്ത്യയിൽ നിന്ന് ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടിയ ഏക ചിത്രമാണിത്. 

ജംബോ, എ ഹ്യൂമസ് പൊസിഷൻ, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് നൻപകൽ നേരത്ത് മയക്കം ഇടംപിടിച്ചത്. 

ജെയിംസ് എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റമാണ് ലിജോ ചിത്രത്തിലൂടെ പറഞ്ഞുവെയ്ക്കുന്നത്. ഒരു യാത്രക്കിടയിൽ അറിയാത്തൊരു നാട്ടിലേക്ക് കയറി ചെല്ലുകയും, രണ്ട് വർഷം മുൻപ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലും ജെയിംസ് പെരുമാറുന്നു. ജെയിംസും തമിഴ്നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ജിയാനി എന്ന പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ ജംബോ, ആസ്തയെന്ന യുവതിയുടെ കഥ പറയുന്ന എ ഹ്യൂമൻ പൊസിഷൻ, അപാർട്മെന്റിൽ താമസിക്കുന്ന ദമ്പതികളുടെ കഥ പറഞ്ഞ ഡൊമസ്റ്റിക്, ദി ഷോ എന്നിവയാണ് ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിലുള്ള മറ്റ് ചിത്രങ്ങൾ. 

Nanpakal nerathu Mayakkam in Newyork Times five International Movies list

MORE IN ENTERTAINMENT
SHOW MORE