രാജകുമാരിയെപ്പോലെ ഹന്‍സിക; സൂഫി നൈറ്റിൽ വരനൊപ്പം ആനന്ദനൃത്തം; വിഡിയോ

നടി ഹൻസിക മോട്വാനി വിവാഹിതയാവുകയാണ്. ഡിസംബർ നാലിന് രാജസ്ഥാനിലെ ജയ്പൂരിലുള്ള കൊട്ടാരത്തിലാണ് വിവാഹച്ചടങ്ങുകൾ. ബിസിനസുകാരനായ സൊഹൈൽ കതോറിയ ആണ് വരൻ. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളുടെ വിഡിയോകളും ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച നടന്ന സൂഫി നൈറ്റിന്റെ വിഡിയോകൾ ഇതിനോടകം വൈറലായിട്ടുണ്ട്. അതിമനോഹരിയായി രാജകുമാരിയെപ്പോലെ ഒരുങ്ങിവന്ന് സൊഹൈലിനൊപ്പം നൃത്തം ചെയ്യുന്ന ഹന്‍സികയുടെ വിഡിയോയാണിത്. തുടർന്ന് ഇരുവരും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന വിഡിയോയുമുണ്ട്. 

നവംബറില്‍ പാരിസിലെ ഈഫിൾ ടവറിനു മുന്നിൽവച്ച് ഹൻസികയെ സൊഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.