‘യാനം’ ഇന്ത്യന്‍ പനോരമ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു; ആദ്യ ശാസ്ത്ര സംസ്കൃത സിനിമ

ലോകത്തെ ആദ്യ  ശാസ്ത്ര സംസ്കൃത സിനിമയായ യാനം അന്‍പത്തിമൂന്നാമത് ഇന്ത്യന്‍ പനോരമ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണന്‍റെ 'മൈ ഒഡിസ്സി' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ചാണ് പറയുന്നത്. ഇനിനോടകം ആറ് രാജ്യാന്തര അവാര്‍ഡുകള്‍ കരസ്ഥമാക്കി, മൂന്നു രാജ്യാന്തര ചലച്ചിത്രമേളകളില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡോ.എ.വി.അനൂപ് നിര്‍മിച്ച ചിത്രം വിനോദ് മങ്കരയാണ് സംവിധാനം ചെയ്തിരിക്കുന്നത്