കേരളത്തിൽ മാത്രം 19 കോടി; വാരിക്കോരി നൽകി വടക്കൻ കേരളം; 400 കോടി കടന്ന് കാന്താര

ഋഷബ് ഷെട്ടി ഒരുക്കിയ ഡിവൈൻ ബ്ലോക്ബസ്റ്റർ കാന്താര ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കുകയാണ്. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 400 കോടി രൂപയാണ്. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം ഭാ​ഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

ഇതുവരെ ഉള്ള കണക്ക് പ്രകാരം 400.09 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്. കർണ്ണാടക- 168.50 കോടി, ആന്ധ്ര / തെലങ്കാന:  60 കോടി, തമിഴ്നാട്: 12.70 കോടി, കേരളം: 19.20 കോടി, ഓവർസീസ്: 44.50 കോടി, ഉത്തരേന്ത്യ: 96 കോടി എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു. ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.