വജ്രത്തിളക്കത്തിൽ മന്നത്ത്; ഷാരൂഖ് ഖാന്റെ വീടിന്റെ നെയിം പ്ലെയിറ്റ് വൈറൽ..!

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കിങ് ഖാന്റെ വസതിയിൽ പുതിയ ഡയമഡ് നെയിം പ്ലെയിറ്റ് സ്ഥാപിച്ചിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. മാസങ്ങൾക്ക് മുമ്പ് 25 ലക്ഷം രൂപ വിലമതിക്കുന്ന ഡയമൻഡിന്റെ നെയിം പ്ലേറ്റ് നഷ്ടപ്പെട്ടിരുന്നു.

ടീം ഷാരൂഖ് ഖാൻ ഫാൻ ക്ലബ്ബ് എന്ന ട്വിറ്റർ പേജിലൂടെയാണ് വാർത്ത പുറത്ത് വന്നിരിക്കുന്നത്. കൂടാതെ പുതിയ ഗേറ്റ് നവീകരിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന ഡയമഡിന്റെ നെയിം പ്ലെയിറ്റ് നഷ്ടപ്പെട്ടത്. ഗൗരി ഖാനായിരുന്നു ഇത് ഡിസൈൻ ചെയ്തത്. എന്നാൽ നെയിം പ്ലെയിറ്റ് കളവ് പോയതല്ലെന്നും ഒരു വജ്രം താഴെ വീണതിനാൽ അതിന്‍റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കൊണ്ടു പോയതായിരിക്കുമെന്നും ആരാധകർ പറഞ്ഞിരുന്നു.