'കറുമ്പനിന്നിങ്ങു വരുമോ'; നങ്ങേലിയുടെ പ്രണയവുമായി പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ ഗാനം

സൂപ്പർഹിറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലെ മൂന്നാം ഗാനം പുറത്തിറങ്ങി. നങ്ങേലിയുടെയും ചിരുകണ്ടന്റെയും പ്രണയം ചിത്രീകരിക്കുന്ന 'കറുമ്പനിന്നിങ്ങു വരുമോ കാറെ' എന്ന ഗാനമാണ് ടിപ്സ് മലയാളം യുട്യൂബ് ചാനൽ വഴി ഇന്നലെ പുറത്തു വിട്ടത്. എം ജയചന്ദ്രന്റെ സംഗീതത്തിൽ നാരായണി ഗോപൻ, നിഖിൽ രാജ് എന്നിവരാണ്  ഗാനം ആലപിച്ചിരിക്കുന്നത്. രചന, റഫീഖ് അഹമ്മദ്. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചു വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് വലിയ വിജയമാണ് നേടിയത്. തീയറ്ററുകളിൽ എല്ലാത്തരം പ്രേക്ഷകരെയും സിനിമ ഒരുപോലെ ആകർഷിക്കുകയാണ്. സിജു വിൽസൺ, കയാദു ലോഹർ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ‌‌

ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. ചിത്രം ഓണനാളിലാണ് തിയറ്ററുകളിലെത്തിയത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.