പത്തൊമ്പതാം നൂറ്റാണ്ട്; സംവാദം സംഘടിപ്പിച്ച് നവോത്ഥാന സാംസ്കാരിക കേന്ദ്രം

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കൊച്ചി നവോത്ഥാന സാംസ്കാരിക കേന്ദ്രം സംവാദം സംഘടിപ്പിച്ചു. തമസ്ക്കരിക്കപ്പെട്ട ചരിത്ര സത്യങ്ങളും നവോത്ഥാന മൂല്യങ്ങളും എന്ന വിഷയത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന  സംവാദത്തിൽ സംവിധായകരായ വിനയനും പ്രിയനന്ദനും പങ്കെടുത്തു. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്രപുരുഷനിലേക്ക് താൻ എത്തിയ വഴികൾ വിനയൻ പങ്കുവെച്ചു. എൻ.ഇ സുധീർ മോഡറേറ്ററായി. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഒരു ചിത്രത്തെ അടിസ്ഥാനപ്പെടുത്തി ഇത്തരത്തിൽ ഒരു സംവാദം ആദ്യമായിട്ടാണ്. നവോത്ഥാന സാംസ്ക്കാരിക കേന്ദ്രം വർക്കിങ് പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.