ദേവദൂതർക്ക് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവച്ച് ബേസിലും പിഷാരടിയും ഗായത്രിയും

രതീഷ് ബാലകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ദേവദൂതർ പാടി എന്ന പാട്ടും അതിലെ കുഞ്ചാക്കോ ബോബന്റെ ചുവടുകളും ട്രെൻഡിങ്ങാണ്. ഇന്നലെ കൊച്ചി ലുലുമാളില്‍ വച്ചു നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ വിഡിയോയും നിമിഷങ്ങൾക്കകം വൈറലായിരിക്കുകയാണ്. 

ലുങ്കിയുടുത്ത് കുഞ്ചാക്കോയ്ക്കൊപ്പം ദേവദൂതർക്ക് ചുവടുവയ്ക്കാൻ നടനും സംവിധായകനുമായ ബേസിൽ ജോസഫും പിഷാരടിയും ചിത്രത്തിലെ നായിക ഗായത്രിയും എത്തിയതോടെ ആരാധകരും വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു.