'എല്ലാം എസ്.എൻ. സ്വാമിയുടെ ബുദ്ധി; നന്ദി പറയേണ്ടത് മമ്മൂക്കയോട്': സിബിഐ 5നെ കുറിച്ച് കെ.മധു

മമ്മൂട്ടി സേതുരാമയ്യരായി എത്തുന്ന സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5 - ദ ബ്രെയിൻ ഞായറാഴ്ച തിയറ്ററുകളിൽ എത്തും. പെരുന്നാള്‍ റിലീസായി ആണ് ചിത്രം എത്തുന്നത്. ഞായറാഴ്ച റിലീസ് എന്നതും പ്രത്യേകതയാണ്.

മമ്മൂട്ടിക്കൊപ്പം രഞ്ജി പണിക്കര്‍, ജഗതി ശ്രീകുമാർ, സായ്കുമാര്‍, മുകേഷ്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രമേശ് പിഷാരടി തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകൻ കെ.മധു.