വിജയപ്രതീക്ഷയോടെ ‘സ്റ്റേഷന്‍ ഫൈവ്’; ജനകീയ പ്രശ്നങ്ങളും അതിജീവനവും

വര്‍ധിക്കുന്ന കോവിഡ് കണക്കുകള്‍ക്കിടയിലും വിജയ പ്രതീക്ഷയോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് സ്റ്റേഷന്‍ ഫൈവ് എന്ന മലയാള ചിത്രം. മേയില്‍ തുടങ്ങിയ ചിത്രം കോവിഡ് പ്രതിസന്ധി കാരണം ഷൂട്ടിങ് പൂര്‍ത്തിയാക്കിയത് നവംബറിലാണ്. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കാരന്തൂരാണ് സ്റ്റേഷന്‍ ഫൈവിന്റെ സംവിധായകന്‍.

ഏറെ പ്രതീക്ഷയോടെയാണ് സ്റ്റേഷന്‍ ഫൈവ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഭരണകൂടം അവഗണിക്കുന്ന ജനകീയ പ്രശ്നങ്ങളും അതിജീവനവുമാണ് സ്റ്റേഷന്റെ പ്രമേയം. രാഷ്ട്രീയവും പ്രണയവുമെല്ലാം ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രാഹണവും ഒരുക്കിയത് പ്രതാപ് പി.നായരാണ്. നായകന്‍ പ്രയാണിന് പുറമെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനും ഇന്ദ്രന്‍സും അടക്കമുള്ള താരനിര സ്റ്റേഷന്‍ ഫൈവിലുണ്ട്. കോവിഡ് പ്രതിസന്ധിയില്ലായിരുന്നില്ലെങ്കില്‍ ചിത്രത്തിന് കുറച്ചുകൂടി പ്രേക്ഷക ശ്രദ്ധ ലഭിക്കുമായിരുന്നുവെന്ന് നാ.യകന്‍ ഉള്‍പ്പടെ പ്രതികരിക്കുന്നു. അന്തരിച്ച നടന്‍ കൃഷ്ണക്കുട്ടി നായരുടെ മകന്‍ ശിവന്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നു. ബി.എ.മായയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.