കോവിഡിൽ വഴിമുട്ടിയ ജീവിതം; തിയറ്റർ ജീവനക്കാരുടെ കഥ പറഞ്ഞ് 'ബാലന്റെ ഫസ്റ്റ് ഷോ'

ലോക്ഡൗണ്‍ കാലത്ത് ജീവിതം വഴിമുട്ടിയതിനൊപ്പം മനസും കൈവിട്ടുപോയ തീയറ്റര്‍ ജീവനക്കാരന്‍റെ കഥയുമായി ഹ്രസ്വചിത്രം. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാലന്‍റെ ഫസ്റ്റ് ഷോയെന്ന ചിത്രം കോവിഡ് മഹാമാരി തീയറ്റര്‍ ജീവനക്കാരെ എങ്ങനെയൊക്കെ മാനസികമായി കൂടി തളര്‍ത്തിയെന്ന് പറഞ്ഞുവയ്ക്കുന്നു.  ഒരു ഇടവേളക്ക് ശേഷം തിയറ്ററുകള്‍ തുറക്കാനിരിക്കെയാണ് ഹ്രസ്വചിത്രം പ്രേക്ഷകരിലെത്തുന്നത്.  പരസ്യ ചിത്രസംവിധായകന്‍ ഷിബുതിരുമലയുടേതാണ് കഥയും സംവിധാനവും. എഴുത്തുകാരി സ്മിത സലീം തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മനോജ് കുമാറാണ് ബാലനെ അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോ കാണാം.