നന്ദഗോപാല്‍ മാരാരായി തകര്‍ത്ത് ആവര്‍ത്തന; നേരിട്ട് അഭിനന്ദിച്ച് മമ്മൂട്ടി; വിഡിയോ

ടിക്ടോക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേചിയ കുഞ്ഞ് താരമാണ് ആവര്‍ത്തന. കെ.കെ ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം ഡബ്സ്മാഷ് ചെയ്താണ് ഈ കു‍ഞ്ഞ് മിടുക്കി വൈറലായത്. ഇപ്പോഴിതാ നരസിംഹം സിനിമയിലെ മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാരെ അവതരിപ്പിച്ചും ആ ഏഴുവയസ്സുകാരി താരമാകുകയാണ്. വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെ നിരവധി അഭിനന്ദനങ്ങളാണ് ആവര്‍ത്തനയെ തേടിയെത്തിയത്. ഇപ്പോഴിതാ വിഡിയോക്ക് അഭിനന്ദനം അറിയിച്ച് ആവര്‍ത്തനയ്ക്ക് ശബ്ദ സന്ദേഷശം അയച്ചിരിക്കുകയാണ് മമ്മൂട്ടി തന്നെ.

'ആവർത്തന വളരെ നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും ആവർത്തിക്കാം. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറട്ടെ. അതിനുള്ളിൽ പഠിത്തമൊക്കെ പാസ്സായി അഭിനയം അല്ലാതെ മറ്റൊരു തൊഴിൽ കണ്ടെത്തുക. അതിനു ശേഷം അഭിനയം തൊഴിലാക്കുക', ഇതാണ് മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടിക്ക് ആവര്‍ത്തന നന്ദി അറിയിച്ച് മറുപടിയും നല്‍കി. മമ്മൂട്ടി ശബ്ദസന്ദേശം അയച്ചതിന്റെ ആഹ്ലാദത്തിലാണ് പാലക്കാട് സ്വദേശിനിയായ ആവര്‍ത്തന ഇപ്പോള്‍‍.