പിരമിഡുകളുടെ നാട്ടിൽ നിന്ന് മലയാളത്തിന് ഒരു നായിക; താരമാവാൻ മിറ

സംവിധായിക വിധു വിന്‍സന്റിന്റെ പുതിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു ഈജിപ്ഷ്യന്‍ നായിക. മിറ ഹമീദ് നായികയായി എത്തുന്ന 'വൈറല്‍ സെബി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. യാത്രാ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമകളോടുള്ള അടുപ്പമാണ് മിറ ഹമീദിനെ മലയാളത്തിന്റെ സ്ക്രീനിലേക്ക് എത്തിച്ചിരിക്കുന്നത്. വിധു വിന്‍സന്റ് ചിത്രത്തില്‍ ജോര്‍ദാനില്‍നിന്നെത്തി കേരളത്തില്‍ തങ്ങുന്ന യാത്രികയുടെ വേഷമാണ് മിറയ്ക്ക്. ഈജിപ്തുകാരിയാണ്. ദുബായിലെ ഇന്ത്യന്‍ സ്കൂളിലെ പഠനകാലംമുതല്‍ ഇന്ത്യന്‍ സിനിമകളോട് ഏറെ ഇഷ്ടം.

ദുബായില്‍നിന്നുള്ള പരസ്യങ്ങളിലും, ആല്‍ബങ്ങളിലും സജീവ സാന്നിധ്യമാണ് മിറ . ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തുന്ന യൂട്യൂബര്‍ സുദീപ് കോശിയാണ് നായകന്‍. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരാണ് തിരക്കഥ. ബാദുഷ പ്രൊഡക്ഷന്‍സാണ് നിര്‍മാണം.