ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ്; അമ്മാവനായെന്ന് വിശാല്‍

നടൻ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. സുഹൃത്തും നടനുമായ വിശാൽ തന്റെ ട്വിറ്റർ പേജിലാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. താൻ ഒരു അമ്മാവനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വിശാൽ വ്യക്തമാക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. വാർത്ത ഇരുവരും ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിക്കുമെന്നാണ് സൂചന.

2019ലാണ് ആര്യയും സയേഷയും വിവാഹിതരായത്. ഗജിനികാന്ത് എന്ന ചിത്രത്തിന്റെ നിർമാണവേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.