ജോർജുകുട്ടി ഒരു വരവ് കൂടി വരും; 'ദൃശ്യം-3' മൂന്ന് വർഷം കഴിഞ്ഞെന്ന് ജീത്തു

ദൃശ്യം രണ്ടാംഭാഗത്തെ വിമര്‍ശിച്ചവര്‍ക്കും രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ക്കും മറുപടിയുമായി സംവിധായകന്‍ ജീത്തു ജോസഫ്. സിനിമ വിശേഷങ്ങള്‍ക്കൊപ്പം അല്‍പം രാഷ്ട്രീയവും പറയാന്‍  ജീത്തുവിന് അവസരമൊരുക്കിയത് കോട്ടയം പ്രസ് ക്ലബാണ്. ക്ലൈമാക്സ് തയ്യാറായെങ്കിലും ദൃശ്യം മൂന്നിനായി ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. വിഡിയോ കാണാം.

ഇത് ദൃശ്യം ക്രിമനലുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞവര്‍ക്കുള്ള ജീത്തുവിന്‍റെ മറുപടി. ഇനി സിനിമ രാഷ്ട്രീയമായി ഉപയോഗിച്ചവരോടുള്ള പ്രതികരണം. രാഷ്ട്രീയ സിനിമയുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ജീത്തു അതിനുള്ള കാരണം കൂടി പറയുന്നു.ഒടുവില്‍ എല്ലാവരും കാത്തിരിക്കുന്ന ചോദ്യത്തിനുള്ള പ്രതീക്ഷയേകുന്ന മറുപടി.