പക്ഷാഘാതവും ഹൃദയാഘാതവും തളർത്തി; 2 മണിക്കൂർ കൊണ്ട് പാട്ടൊരുക്കി സുഭദ്ര ടീച്ചർ

ഒരുപാട് വിദ്യാർഥികളുടെ പ്രിയപ്പെട്ട ടീച്ചർ, പക്ഷേ വിധി ടീച്ചർക്ക് കരുതി വച്ചത് മറ്റൊന്നായിരുന്നു. പക്ഷാഘാതം വന്നതോടെ സുഭദ്ര ടീച്ചർ വീട്ടിലേക്ക് ഒതുങ്ങി. രോഗം ഒരു കാലിന്റെ ചലനശേഷി പൂർണമായും മറ്റേ കാലിനെ ഭാഗികമായും തളർത്തി. ഇതിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചു. വേദനയോടെ കട്ടിലേക്ക് പൂർണമായും ഒതുങ്ങിയതോടെ ടീച്ചറിന്റെ മനസും തളർന്നു തുടങ്ങി. മരുന്നുകൾക്കൊപ്പം ടീച്ചറുടെ ഇഷ്ടങ്ങൾ എന്താണെന്ന് ഡോക്ടർ ചോദിച്ചിടത്ത് നിന്നാണ് വർഷങ്ങൾക്ക് മുൻപ് കൂട്ടായി കൊണ്ടുനടന്ന സംഗീതം ടീച്ചർക്ക് മരുന്നാകുന്നത്.

കിടക്കയിൽ കിടന്ന് പിന്നീട് പാട്ടുകൾ കേൾക്കാനും പാടാനും തുടങ്ങി. 14 വർഷം പഠിച്ച സംഗീതത്തെ ചേർത്ത് ഇപ്പോൾ ടീച്ചർ ഒരു പാട്ട് തന്നെ ഒരുക്കിയിരിക്കുകയാണ്. രണ്ടു മണിക്കൂർ കൊണ്ട് ചിട്ടപ്പെടുത്തിയ ഗാനം ഇപ്പോൾ വിഡിയോ ആൽബവുമായി. ഒമർ ലുലു അടക്കമുള്ള പ്രമുഖർ സുഭദ്ര ടീച്ചർ ഈണമിട്ട ഗാനം ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

തൃശൂരിലെ വീട്ടിലിരുന്ന് സംഗീതം മരുന്നാക്കി വിധിയെ തോൽപ്പിക്കാൻ ഒരുങ്ങുകയാണ് സുഭദ്ര ടീച്ചർ. വിഡിയോ കാണാം.