സ്വപ്നപദ്ധതി, ബിഗ് ബജറ്റ് ചിത്രം; തിരുവിതാംകൂറിന്‍റെ ഇതിഹാസ കഥയുമായി വിനയൻ

പത്തൊമ്പതാം  നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ബിഗ് ബജറ്റ് സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. പത്തൊമ്പതാം  നൂറ്റാണ്ട് എന്നുതന്നെ പേരിട്ടിരിക്കുന്ന സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണ്.

ആറാട്ടുപുഴ വേലായുധപ്പണിക്കരും,  തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്രനായകരും കഥാപാത്രങ്ങളാകുന്ന സിനിമ . പത്തൊമ്പതാം നൂറ്റാണ്ടെന്ന സിനിമയെ തൻെറ ചലച്ചിത്ര ജീവിതത്തിലെ  ഡ്രീം പ്രോജക്റ്റെന്നാണ് വിനയൻ വിശേഷിപ്പിക്കുന്നത്. പഴയ കാലഘട്ടംപുനർനിർമിക്കുന്നതിലൂടെയും നൂറിൽപരം കലാകാരൻമാരേയും ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും അഭിനയിപ്പിക്കുന്നതിലൂടെയും വളരെ വലിയ നിർമാണച്ചെലവിലാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുക.

കോവിഡ് വ്യാപനം കുറഞ്ഞിൽ  ഡിസംബറിൽ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം.  മമ്മൂട്ടിയും മോഹൻലാലും അടക്കം ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചു.