തല കുത്തി നിന്ന് മോഹൻലാലിന്റെ മകളുടെ മാസ്മരിക അഭ്യാസം: വിഡിയോ

ആക്‌ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ മെയ്‍വഴക്കവും ചടുലതയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മകന്‍ പ്രണവിന്റെ കാര്യവും വ്യത്യസ്തമല്ല. അനായാസമായി ആക്‌ഷന്‍ സീക്വന്‍സുകള്‍ പ്രണവ് കൈകാര്യം ചെയ്യും. ‌അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്‌വഴക്കത്തിൽ താനും മോശമല്ലെന്ന് മോഹൻലാലിന്റെ മകൾ വിസ്മയ അടുത്തിടെ ചില വിഡിയോകൾ വഴി തെളിയിച്ചതാണ്. 

വിസ്മയയുടെ ഏറ്റവും പുതിയ വിഡിയോയും അത്തരത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തല കുത്തി നിന്നാണ് പ്രിയ താരത്തിന്റെ മകളുടെ അഭ്യാസം. രസകരമായാണ് വിസ്മയ അപകടകരമായ ഇൗ അഭ്യാസം ചെയ്തിരിക്കുന്നത്. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കു വച്ചത്. 

നേരത്തെ ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ പല വിഡിയോകളും വിസ്മയ പങ്കുവച്ചിട്ടുണ്ട്. തായ്‌ലൻഡിലാണ് താരപുത്രി ആയോധനകലകൾ അഭ്യസിക്കുന്നത്.