പിറന്നാൾ ആശംസ നൽകി; മോദിയുടെ മറുപടിയിൽ ഞെട്ടി വിരുഷ്ക

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ എല്ലാവരെയും പോലെ ആശംസയുമായി എത്തിയതാണ് വിരുഷ്ക ദമ്പതികൾക്ക്. എന്നാൽ പ്രധാനമന്ത്രി തിരികെ നല്‍കിയ ആശംസയാണ് സോഷ്യൽ ലോകത്തെ ഇപ്പോഴത്തെ ചർച്ച.  ട്വിറ്ററിലൂടെ ആശംസ അറിയിച്ച വിരാട് കോഹ്‌ലിയെയും ഭാര്യ അനുഷ്ക ഷർമയെയും ഞെട്ടിച്ചായിരുനു പ്രധാന മന്ത്രിയുടെ മറുപടി ട്വീറ്റ്. നിങ്ങൾക്ക് നല്ലൊരു അച്ഛനും അമ്മയും ആവുമെന്നാണ് പ്രധാനമനമന്ത്രി മറുപടി നൽകിയത്.

ഞാൻ നിങ്ങളെയും അംശസിക്കാൻ ആഗ്രഹിക്കുകയാണെന്നും നിങ്ങൾ വളരെ നല്ല മാതാപിതാക്കളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രിയുടെ മറുപടി ആശംസയ്ക്ക് ഇരുവരും നന്ദിയും രേഖപ്പെട്ടിയിട്ടുണ്ട്. എന്തായാലും ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.

കഴിഞ്ഞ മാസമാണ് വിരാട് കോലിയും അനുഷ്കയും അച്ഛനമ്മമാരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. ​ഗർഭിണിയായ അനുഷ്കയെ വിരാട് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.