‘ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്’; അനശ്വരയ്ക്കു പിന്തുണയേറുന്നു

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി നടി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്. എന്നാൽ, ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം. നടിക്കു പിന്തുണയുമായി സിനിമാ മേഖലയില്‍ നിന്നും നിരവധി നടിമാര്‍ ‘കാല്‍ ചിത്ര’വുമായി രംഗത്തെത്തി. 

അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ, തുടങ്ങി നിരവധിപേരാണ് വിഷയത്തിൽ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

റിമ കല്ലിങ്കൽ മുന്നോട്ട് വച്ച ക്യാംപെയ്ൻ ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

‘കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം " ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്.’–ചിത്രം പങ്കുവച്ച് നടി അമേയ കുറിച്ചു.

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്.  പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്. എന്നാൽ, ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം. 

 "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ," എന്നായിരുന്നു അനശ്വരയുടെ മറുപടി. അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. സ്ത്രീകളുടെ കാലുകൾ കാണുമ്പോൾ എന്തിനാണ് നിങ്ങളിങ്ങനെ അസ്വസ്ഥരാകുന്നത് എന്ന മറുചോദ്യം ഉയർത്തിയായിരുന്നു താരങ്ങളുടെ പ്രതികരണം.