ബോൾഡ് ആന്റ് ഗ്ലാമറസ് ലുക്കിൽ‌ അനശ്വര രാജന്‍; വൈറലായി ചിത്രങ്ങൾ

സമൂഹമാധ്യമങ്ങളിൽ വൈറലായി നടി അനശ്വര രാജന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ബോൾഡ് ലുക്കിലാണ് അനശ്വര പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടുകളുടെ പേരില്‍ വലിയരീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര. ഇപ്പോൾ താരമിട്ടിരിക്കുന്ന പുതിയ പോസ്റ്റിനു നേരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി.ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. വാങ്ക്, ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ എന്നിവയാണ് നടിയുടേതായി അടുത്തിറങ്ങിയ സിനിമകൾ. ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടെ പുതിയ പ്രോജക്ട്.