‘എന്താ എന്നെ സ്വീകരിക്കാത്തെ; ഞാനും മനുഷ്യനല്ലേ..’; റാങ്കില്‍ അമ്പരപ്പിച്ച പായൽ

‘എന്താ എന്നെ സ്വീകരിക്കാത്തത്. ഞാനും മനുഷ്യനല്ലേ..’ 19 വര്‍ഷങ്ങള്‍ക്കിപ്പുറം എംജി സര്‍വകലാശാല ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ ബിഹാർ സ്വദേശിയായ പായല്‍ കുമാരിയുടെ  ചോദ്യമാണിത്. 

ബിഹാറി.. ബിഹാറി എന്ന് പറഞ്ഞ് ആരെങ്കിലും കളിയാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഈ പഴയ സങ്കടം പായൽ പങ്കുവച്ചത്. മഴവിൽ മനോരമ ഉടൻ പണം മൽസരത്തിൽ മികച്ച പോരാട്ടമാണ് പായൽ നടത്തിയത്. പായലിന്റെ ജീവിതവും അറിവുകൊണ്ടുള്ള പോരാട്ടവും ഇന്ന് രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ കാണാം.

പത്താം ക്ലാസില്‍ 83 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 95 ശതമാനവും മാർക്ക് പായല്‍ നേടിയിരുന്നു. 85 ശതമാനം മാര്‍ക്കോടെയാണ് എംജി സര്‍വകലാശാല ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. അച്ഛൻ പ്രമോദ്, ഭാര്യ ബിന്ദു, പായല്‍, രണ്ട് സഹോദരങ്ങള്‍ എന്നിവരടങ്ങുന്ന കുടുംബമാണ് 2001ൽ ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയത്.