പാട്ടിന്റെ 'പൊന്നോണപ്പൂക്കാലം'; ഓണപ്പാട്ടുകൾ കേൾക്കാം മനോരമ മ്യൂസികിൽ

കോവിഡ് ആഘോഷങ്ങളെ കവർന്നുവെങ്കിലും പാട്ടിലൂടെ ഓണക്കാലത്തിന്റെ ഓർമകളിലേക്ക് മലയാളിയെ കൊണ്ടു പോകുകയാണ് മനോരമ മ്യൂസിക്. ജയചന്ദ്രൻ, കെ.എസ്.ചിത്ര, വേണുഗോപാൽ തുടങ്ങി മലയാളിയുടെ ഹൃദയം കവർന്ന ഗായകർ ആലപിച്ച 19 പാട്ടുകളാണ് പൊന്നോണപ്പൂക്കാലമെന്ന ആൽബത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ഇതാദ്യമായാണ് ഇത്രയധികം സംഗീതപ്രതിഭക ഓണപ്പാട്ടുകളുമായി മലയാളിയെ തേടിയെത്തുന്നത്. നാട്ടിൻപുറത്തെ ഓണക്കാലങ്ങളെ സുന്ദരമായി വരികളിലൊപ്പിയെടുത്ത പൂവാലിപ്പൂങ്കുരുവി പാടി വരൂ മുതൽ പ്രകൃതിയിലെ മാറ്റങ്ങളെ വർണിക്കുന്ന, പോയകാലത്തിന്റെ നല്ല ഓർമകളിലേക്ക് കേൾവിക്കാരനെ കൂട്ടിക്കൊണ്ട് പോകുന്ന ഒരുപിടിഗാനങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്

https://www.youtube.com/playlist?list