'ഞാൻ ചോദിച്ചിരുന്നു, എന്നാൽ അവൻ പ്രായം മറച്ചുവെച്ചു': പ്രണയത്തെ കുറിച്ച് സുസ്മിത

ആരാധകരുടെ മനംകവർന്ന പ്രണയം ജോഡികളാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. 43കാരിയായ സുസ്മിതയുടെ കാമുകന് പ്രായം 29 വയസ്സാണ്. എന്നാൽ ഈ പ്രായ വ്യത്യാസം തങ്ങൾക്കിടയിൽ ഒരു തടസ്സം അല്ലെന്ന് ഇവർ പറയുന്നു. തങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങിയ സമയത്ത് രോഹ്മാൻ പ്രായം തന്നിൽ നിന്നും മറച്ചുവെച്ചിരുന്നു എന്നും സുസ്മിത പറയുന്നു

എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രായം മറച്ചുവച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു, ‘അപ്പോൾ, നിങ്ങൾക്ക് എത്ര വയസ്സായി? നിങ്ങൾ കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെ. എന്നാൽ പ്രായം ഉൗഹിച്ചെടുക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് രോഹ്മാനാന്റെ പ്രായം തിരിച്ചറിയുന്നത്. 

ഈ ബന്ധം ഞങ്ങൾ തിരഞ്ഞെടുത്തതല്ല, ഞങ്ങളെ തിരഞ്ഞെടുത്തതാണെന്നും സുസ്മിത പറയുന്നു. ഒരു ഫാഷൻ ഷോയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഗോസിപ്പുകൾ പ്രചരിച്ചെങ്കിലും, സുസ്മിത പ്രതികരിച്ചിരുന്നില്ല. എന്നാൽ, താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. റോഹ്‌മാനൊപ്പമുളള വർക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 2019 ലാണ് ഇരുവരും ഡേറ്റ് തുടങ്ങുന്നത്.