'റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം വേണം'; ഒളിയമ്പെയ്ത് വിജയ്; മാസ്റ്റേഴ്സ് ഓഡിയോ ലോഞ്ച്

റെയ്ഡുകളില്ലാത്ത  പഴയ കാലം തിരികെ വേണം എന്ന്  നടൻ വിജയ്. മാസ്റ്റർ സിനിമയുടെ  ഓഡിയോ  ലോഞ്ചിനിടയിലാണ്  അടുത്ത കാലത്തുണ്ടായ  ആദായ നികുതി  വകുപ്പിന്റെ റെയ്‌ഡിനും  വിവാദങ്ങൾക്കും താരം   മറുപടി പറഞ്ഞത് .  എതിർപ്പുകളെ  വിജയം  കൊണ്ട് നേരിടുമെന്നു  വ്യക്തമാക്കിയ  ഇളയ  ദളപതി  സത്യം പറഞ്ഞാൽ ചിലപ്പോൾ നിശ്ശബ്ദനാകേണ്ടി  വരുമെന്നും  തുറന്നടിച്ചു. 

ആദായ നികുതി  വകുപ്പിന്റെ 30മണിക്കൂർ  നീണ്ട  കസ്റ്റഡിയിൽ  കഴിയേണ്ടി  വന്നതിനുശേഷമുള്ള   ആദ്യ പൊതു  പരിപാടിയിൽ  തന്നെ  കേന്ദ്ര  സർക്കാരിനെതിരെ  രൂക്ഷ  വിമർശനമാണ്  വിജയ്  നടത്തിയത്. 

എതിർപ്പുകളെ  വിജയം  കൊണ്ട് നേരിടും. ശത്രുവിനെ  സ്നേഹം  കൊണ്ടു കീഴടക്കും  എന്നും  പറഞ്ഞ  വിജയുടെ മനസിൽ  ഉണ്ടായിരുന്നത്.  സിനിമ  സൈറ്റിലെ  ബിജെപിയുടെ  പ്രതിഷേധമാന്നെന്നാണ്  വിലയിരുത്തുന്നത്.  നിയമങ്ങൾ  ജനങ്ങളുടെ  ആവശ്യങ്ങൾക്കു വേണ്ടിയാവണം . അല്ലാതെ താൽപര്യങ്ങൾക്കു  വേണ്ടി ആവരുതെന്നു  പറഞ്ഞത് പൗരത്വ  ഭേദഗതി  നിയമത്തെ കുറിച്ചാണെന്നു  വ്യക്തം 

കോവിഡ്-19പശ്ചാത്തലത്തിൽ ആരാധക പതിനായിരങ്ങൾക്ക്  നടുവിലെ പതിവ്  വിജയ്  സിനിമകളുടെ ഓഡിയോ  ലോഞ്ച്  രീതിക്കു    പകരം  ഹോട്ടലിൽ  ആയിരുന്നു  ചടങ്ങ്.. കറുപ്പ്  സ്യുട്ടും   ബ്ലേസറും  അണിഞ്ഞെത്തിയ  താരം  തുടങ്ങിയത്  പതിവ്  രീതിയിൽ. സിനിമ  അടുത്ത മാസം  തിയേറ്ററിൽ  എത്തും. വിജയ്  സേതുപതിയാണ്  ചിത്രത്തിലെ വില്ലൻ  വേഷത്തിൽ  എത്തുന്നത്.