സുരക്ഷിതരായിരിക്കൂ; കോവിഡ് ബോധവത്കരണവുമായി ബച്ചന്റെ കവിത; വിഡിയോ

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ‌ ബോധവത്കരണവുമായി അണിത്ബാ ബച്ചന്റെ കവിത. ജൻമനാടായ ഉത്തർപ്രദേശിലെ നാട്ടുഭാഷയിലെഴുതിയ കവിത സമൂഹമാധ്യമങ്ങളിലൂടെയാണ് ബച്ചൻ പങ്കുവെച്ചത്. ഈ വൈറസ് നാടിന് ഏറെ ബുദ്ധിമുട്ടാണ്ടുക്കുന്നുവെന്നും കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചും പറയുന്നുണ്ട്. 

ബച്ചൻ‌ കവിതയിൽ‌ പറയുന്നത്:

''ഇന്നു കാലത്ത് എനിക്കു തോന്നി കൊറോണ വൈറസിനെക്കുറിച്ച് സംസാരിക്കണമെന്ന്. കരിഞ്ചീരകത്തിന്റെ പൊടിയും നെല്ലിക്ക ജ്യൂസും ഇതിന്റെ പ്രതിവിധിയാണെന്ന് പലരും പറയുന്നു. എന്നാൽ സോപ്പിട്ട് കൈകഴുകിയതിനു ശേഷമേ മറ്റുള്ളവരെ തൊടാവൂ എന്നതാണ് പ്രധാനം. ലോകാരോഗ്യസംഘടനയും യുനിസെഫും എന്നോട് വീഡിയോ സന്ദേശം പ്രചരിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട്. അത് ഞാൻ ചെയ്തു. അതുവെറും സാധാരണരീതിയിലുള്ളതാണ്. ഇത് എന്റെ സ്വന്തം ഭാഷയിലുള്ളതാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക.