ലൂസിഫറിന്‍റെ സെറ്റില്‍ കേട്ട കഥ; ഞാന്‍ വായിച്ചു പഠിച്ച് ചെയ്തു; ടൊവീനോ: വിഡിയോ

മലയാള സിനിമാചരിത്രത്തിൽ ഒരു ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലർ സിനിമ, ടൊവിനോയുടെ അഭിനയജീവിതത്തിലെ പുതുമയുള്ള കഥാപാത്രം, 15 വർഷത്തെ സിനിമാ ജീവിതത്തിൽ മംമ്ത മോഹൻദാസ് ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നു, സെവൻത് ഡേ സിനിമയുടെ കഥാകൃത്തായ അഖിൽ പോൾ എഴുതി സുഹൃത്തായ അനസ് ഖാനൊപ്പം സംവിധാനം ചെയ്യുന്ന ചിത്രം. ഇങ്ങനെ പ്രേക്ഷകനെ തിയറ്ററിലെത്തിക്കുന്ന പ്രത്യേകതകൾ ഏറെയാണ് ഫോറൻസിക് എന്ന സിനിമയ്ക്ക്.

ലൂസിഫർ എന്ന സിനിമയുടെ ലൊക്കേഷനിൽ കഥ കേട്ടനാൾ മുതലുള്ള അനുഭവങ്ങളാണ് ടൊവിനോ മനോരമ ന്യൂസ് ഡോട്ട്കോമിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. അഞ്ചാം പാതിര നേടിയ വലിയ വിജയം സസ്പെൻസ് ത്രില്ലർ സിനിമകൾക്ക് നൽകുന്ന കരുത്തിന്റെ ബലത്തിൽ കൂടിയാണ് ഫോറൻസിക് തിയറ്ററിലെത്തുന്നത്.