മാർത്താണ്ഡവർമ്മയായെത്തും ബാഹുബലി വില്ലൻ; മനം തുറന്ന് റാണാ

സംവിധായകന്‍ കെ. മധു പ്രഖ്യാപിച്ച  ബ്രഹ്മാണ്ഡ സിനിമ  മാര്‍ത്താണ്ഡവര്‍മ്മ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന്  തെലുങ്ക് നടന്‍ റാണാ ദഗുപതി.   ചരിത്ര സംഭവത്തെ ആസ്പദമാക്കിയുള്ളതിനാല്‍ ഏറെ ഗവേഷണങ്ങള്‍  ആവശ്യമായ സിനിമയാണെന്നും ഉടന്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയെ അവതരിപ്പിക്കുന്ന  ബാഹുബലിയിലെ വില്ലന്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി. 

വനമനുഷ്യനെന്നറിയപെടുന്ന ആസാമിലെ ജാദവ് പയങ്കിന്റെ  ജീവിതത്തെ ആസ്പദമാക്കി   പ്രഭു സോളമന്‍ സംവിധായനം ചെയ്ത ബഹുഭാഷാ ചിത്രം കാടാന്റെ കേരളത്തിലെ ഷൂട്ടിങ് അനുഭവം പങ്കുവെയ്ക്കുയായിരുന്നു റാണാ ദഗുപതി. ചിത്രം ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തും.