സൗഹൃദം മാത്രമായിരുന്നു ആദ്യം; വ്യാജവാർത്തകൾ ഞങ്ങളെ പ്രണയത്തിലാക്കി: ജൂഹി; വിഡിയോ

‘വിവാഹതീയതി, കല്യാണക്കുറി ഇതെല്ലാം പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഒരുമിച്ചുള്ള ആദ്യ ചിത്രങ്ങളൊക്കെ പുറത്തുവരുമ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നു. സമൂഹമാധ്യമങ്ങൾ ഞങ്ങളെ കല്യാണം കഴിപ്പിച്ചു. എന്നാൽ പിന്നെ അങ്ങനെയാകട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു. ഒരുതരത്തിൽ ഇൗ തീരുമാനത്തിന് പിന്നിൽ ഇത്തരം വ്യാജവാർത്തകളാണെന്നും പറയാം.’ ജൂഹിയും രോവിനും മഴവിൽ മനോരമ ‘ഒന്നും ഒന്നും മൂന്നിൽ’ എന്ന പരിപാടിയിലൂടെ പറഞ്ഞതിങ്ങനെയാണ്.

ജൂഹിയും രോവിൻ ജോർജും വിവാഹിതരായി എന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ കല്യാണക്കുറിയും വിവാഹതീയതിയും വരെ സമൂഹമാധ്യമങ്ങിൽ പ്രചരിച്ചു. എന്നാൽ ‘ഒന്നും ഒന്നും മൂന്നി’ന്റെ വാലന്റൈൻസ് ഡേ സ്പെഷൽ എപ്പിസോഡിൽ അതിഥികളായി എത്തിയ ഇവർ‌ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. ഞങ്ങൾ സുഹൃത്തുക്കളായിരിക്കുമ്പോൾ തന്നെ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. പ്രണയം ആരംഭിക്കാൻ ഇതും ഒരു കാരണമായി. ഇത്തരം വാർത്തകൾ കാണുമ്പോൾ പരസ്പരം അയച്ചുകൊടുക്കുകയും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ജൂഹി പറഞ്ഞു.വിവാഹത്തിന് ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്നും പഠനം ഉൾപ്പടെ പല കാര്യങ്ങളും പൂർത്തിയാക്കാനുണ്ടെന്നും ഷോയിലൂടെ ജൂഹി വ്യക്തമാക്കി.

ഒന്നും ഒന്നും മൂന്നിന്റെ വാലന്റൈൻസ് ഡേ സ്പെഷൽ എപ്പിസോഡ് കാണാൻ ഇവിടെ ക്ലിക്ക് െചയ്യുക.