പിറന്നാളിന് പ്രിയതാരത്തിനൊപ്പം; മമ്മൂട്ടിയുടെ സെറ്റിലെത്തി ടൊവിനോയുടെ ആഘോഷം; വിഡിയോ

മമ്മൂട്ടിക്കൊപ്പം പിറന്നാൾ മധുരം നുകർന്ന് യുവതാരം ടൊവിനോ തോമസ്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനിലായിരുന്നു ടൊവിനോയുടെ മുപ്പത്തിയൊന്നാം പിറന്നാളാഘോഷം. താരത്തിന് ആശംസകളുമായി ആരാധകരും  സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.  സെറ്റിൽ നടന്ന ആഘോഷത്തിൽ പിറന്നാളുകാരന് മമ്മൂട്ടി മധുരം കൊടുത്തു. പിറന്നാളുകാരൻ തിരികെ കൊടുത്ത  മധുരമിത്തിരി മമ്മൂട്ടിയും നുണഞ്ഞു. പിന്നെ മൊത്തം സെൽഫിയായിരുന്നു. 

തന്റെ കടുത്ത ആരാധകൻ കൂടിയായ പിറന്നാളുകാരനോട് മമ്മൂട്ടിയ്ക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രം. ഹാപ്പി ഹാപ്പി ഹാപ്പി ബർത്ഡേ. തോളത്തടിച്ച് മമ്മൂട്ടിയുടെ ആശംസ.