മൂന്ന് തലമുറകളുടെ കാഴ്ച; ഏറ്റെടുത്ത് മമ്മൂട്ടി ആരാധകർ

താരകുടുംബത്തിലെ മൂന്ന് തലമുറകളുടെ ചിത്രം പങ്കുവച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. തങ്ങളുടെ പിതാവിനൊപ്പം, മമ്മൂട്ടിയും ഇബ്രാഹിംകുട്ടിയും മക്കളുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നു. ഈ പഴയ ചിത്രം ‘തലമുറകൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, മക്ബൂൽ സൽമാൻ എന്നിവരെയും കാണാം. ഇബ്രാഹിംകുട്ടിയുെട മകനാണ് യുവനായകനായ മക്ബൂൽ. ഇതിനോടകം ചിത്രം വൈറൽ ആണ്.

‘ഷാർജ ടു ഷാര്‍ജ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ഇബ്രാഹിംകുട്ടി ശ്രദ്ധേയനായത്. തുടർന്ന് സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

എഴുത്തുകാരൻ കൂടിയാണ് ഇബ്രാഹിം കുട്ടി. സക്കരിയയാണ് ഇവരുടെ മറ്റൊരു സഹോദരൻ.