ഇസ്​ലാമോഫോബിയ മലയാളികൾക്കുമുണ്ട്; തുറന്ന് സമ്മതിച്ചേക്കില്ലെന്ന് പാർവതി

ഇസ്​ലാമോഫോബിയ മലയാളികൾക്കിടയിലുമുണ്ടെന്ന് നടി പാർവതി തിരുവോത്ത്. തുറന്ന് സമ്മതിക്കാൻ ഒരിക്കലും തയ്യാറായേക്കില്ലെങ്കിലും വലിയ അളവിൽ അതുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും അവർ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

രാഷ്ട്രീയസംവാദങ്ങളിൽ അവ മൂടുപടം അണിഞ്ഞാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പക്ഷേ ആളുകൾ എന്ത് കരുതും എന്ന് വിചാരിച്ച് അണിഞ്ഞിരുന്ന പല മുഖംമൂടികളും ജനങ്ങൾ ഇപ്പോൾ ഉപേക്ഷിച്ചുവെന്നും കഴിഞ്ഞ വർഷം തനിക്ക് മനസിലായെന്നും അവർ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ പോലെ തങ്ങളുടെ ഭയവും പക്ഷപാതിത്വവുമൊന്നും മലയാളികൾ അത്ര പെട്ടെന്ന് അംഗീകരിച്ച് തരില്ല. വ്യക്തിപരമായ തന്റെ ചിന്തകളാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.

'ഓ കേന്ദ്രസർക്കാരിനെതിരെ മാത്രമേ മിണ്ടുകയുള്ളൂെവല്ലേ. കേരളത്തിൽ എന്ത് സംഭവിച്ചാലും മൈന്റാക്കരുത് ' എന്നതരത്തിലുള്ള സന്ദേശങ്ങൾ മലയാളി വിദ്യാർഥികളിൽ നിന്നും ലഭിക്കാറുണ്ടെന്നും പാർവതി പറയുന്നു. എല്ലാത്തിലും അസ്വസ്ഥമാകുന്നവരാണ് കേരളം പലകാര്യങ്ങളിലും മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തമാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.