24 വർഷം ചാൻസ് ചോദിച്ചു നടന്നു; ഒടുവിൽ റോൾ വിളിച്ച് നൽകി വിനീത്; കുറിപ്പ്

സിനിമയിൽ ഒന്നു മുഖം കാണിച്ചാൽ മതി എന്ന സ്വപ്നം പേറി നടക്കുന്ന ഒട്ടേറെ പേരുണ്ട്. ചിലർ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ ജീവിതം തള്ളി നീക്കും. മറ്റു ചിലരാകട്ടെ ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനായി കുതിക്കും. ‘ഇതു സിനിമായാണ്..’ എന്ന ഒറ്റവാക്കിൽ മലയാളി അതിന് വിശേഷണം നൽകും. എന്നാൽ തേടിയെത്തിയ കുഞ്ഞ് വേഷങ്ങളെല്ലാം നന്നായി ചെയ്ത് ഇന്ന് മികച്ച ഒരു കഥാപാത്രത്തെ വിസ്മയത്തോടെ ചെയ്തിരിക്കുകയാണ് ജയരാജ് എന്ന നടൻ. 24 വർഷം എല്ലാ സംവിധായകരെയും വിളിച്ച് ചാൻസ് ചോദിച്ച ആ മനുഷ്യന് ഒടുവിൽ കൈവന്ന ഭാഗ്യമാവുകയാണ് ഹെലൻ. അതും വിനീത് ശ്രീനിവാസൻ അങ്ങോട്ട് വിളിച്ച് നൽകിയ വേഷം. അമർ പ്രേം ഫെയ്സ്ബുക്കിലൂടെയാണ് ഇൗ സംഭവം വ്യക്തമാക്കിയത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഹെലൻ # വിനീത് ശ്രീനിവാസൻ ഇഷ്ട്ടം

1995 ൽ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ കള്ളൻ ദാമോദരൻ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറിൽ പരം സിനിമയിലും ആൾക്കൂട്ടത്തിൽ നിൽക്കുവാനോ ,അല്ലെങ്കിൽ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു , ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലൻ ... ഹെലൻ സിനിമ കണ്ടിറങ്ങിയവർക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലൻ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചെർത്തു നിർത്തിയതിന് വിനീത് ഭായ് ഒരിക്കൽ കൂടി നന്ദി